25 -മത് ചലച്ചിത്രോത്സവം, കൊച്ചിയിൽ ഈ മാസം 17 മുതൽ 21 വരെ

സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ ഓൺലൈൻ രജിസ്ട്രേഷൻ 30-ന് ആരംഭിക്കും.



ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമാണ് മേള. കൊച്ചിയിൽ സരിത സവിത,സംഗീത,ശ്രീധര്‍,കവിത,പദ്മ സ്ക്രീന-1 എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സരിത തിയേറ്റര്‍ പരിസരത്ത് സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും.ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. registration.iffk.in എന്ന വെബ്സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർചെയ്ത പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.


Post a Comment

0 Comments