മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടി ,നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്
മാണി സി കാപ്പന്‍ പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായും പുതിയ പാർട്ടി.നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചുപോകാനാണ് തന്റെ തീരുമാനമെന്ന് നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
യുഡിഎഫില്‍ ഘടക കക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും,പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോകുമ്പോള്‍ മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments