ബിനോയ് വിശ്വം നയിയ്ക്കുന്ന എൽ ഡി എഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് അമ്പലപ്പുഴ വളഞ്ഞ വഴിയിൽ ആവേശോജ്ജല വരവേൽപ്
അമ്പലപ്പുഴ: എൽ ഡി എഫിൻ്റെ വികസന മുന്നേറ്റ ജാഥയുമായി അമ്പലപ്പുഴ വളഞ്ഞ വഴിയിൽ എത്തിയ ബിനോയ് വിശ്വത്തിന് ആവേശോജ്ജല സ്വീകരണം നൽകി.എൽ ഡി എഫിൻ്റെ തുടർ ഭരണത്തിന് വേണ്ടി എല്ലാ പ്രവർത്തകരും വീണ്ടും ആഗ്രഹിയ്ക്കുന്നതായി വികസന മുന്നേറ്റ ജാഥ ക്യാപ്റ്റനും സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് യംഗവും മായ ബിനോയ് വിശ്വം പറഞ്ഞു.ജാഥയെ മുത്തു കുടയും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് യാണ് വരവേറ്റത്.
സ്വീകരണ സമ്മേളനത്തിൽ സി.പിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ ജയൻ അദ്ധ്യക്ഷത വഹിച്ചു.ജാഥ സ്ഥിരാംഗങ്ങൾക്ക് പുറമെ സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ, സി പി ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, എ എം ആരിഫ് എം പി,സി എസ് സുജാത, കെ പ്രസാദ്, ജി ശിവശങ്കർ, മനു സി പുളിക്കൻ, പി വി സത്യനേശൻ, സി ശ്യാംജി, അഡ്വ വി മോഹൻദാസ്, അജയ് സുധീന്ദ്രൻ, പി എസ് എം ഹുസൈൻ, വി.സി മധു, വി.സി ഫ്രാൻസിസ്, തോമസ് കൊല്ലം പറമ്പ്, നസീർ പുന്നയ്ക്കൽ, സിറാജുദ്ദീൻ, നസീർ സലാം, പ്രദീപ്, എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments