സമസ്ത തെക്കൻ ജില്ലകളുടെ നേതൃസംഗമം . സമൂഹത്തെ ധർമ്മത്തിന്റെ പാതയിൽ നയിക്കലാണ് സമസ്തയുടെ ലക്ഷ്യം - ഐ ബി ഉസ്മാൻ ഫൈസി

സമസ്ത തെക്കൻ ജില്ലകളുടെ  നേതൃസംഗമം . സമൂഹത്തെ ധർമ്മത്തിന്റെ പാതയിൽ നയിക്കലാണ് സമസ്തയുടെ ലക്ഷ്യം - ഐ ബി ഉസ്മാൻ ഫൈസിആലപ്പുഴ : സമൂഹത്തെ ധർമ്മത്തിന്റെ പാതയിൽ നയിക്കലാണ് സമസ്തയുടെ ലക്ഷ്യമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാൻ ഫൈസി പറഞ്ഞു. സമസ്തയുടെ ഏഴ് ജില്ലകളിൽ നിന്നുള്ള തെക്കൻ മേഖല നേതൃസംഗമം ആലപ്പുഴ വലിയകുളം തഹ്ദീബുൽ മുസ്ലിമീൻ അസ്സോസിയേഷൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐ ബി ഉസ്മാൻ ഫൈസി, നന്മകൾക്കെതിരെ വെല്ലുവിളികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ധർമ്മത്തിന്റെ പാത പിന്തുടരുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. നവയുഗ കാലത്ത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടി ഊന്നൽ നൽകി പ്രവർത്തിച്ച് വരുന്ന സമസ്തയുടെ കൈത്താങ്ങ് പദ്ധതിയുടെ വിജയത്തിനായി നിലകൊള്ളണമെന്നും ഉസ്മാൻ ഫൈസി പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് ഇഎസ് ഹസ്സൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു.


 ഡോക്ടർ എൻ എ എം അബ്ദുൾ ഖാദർ പദ്ധതി വിശദികരണം നടത്തി. ബദറുദ്ദീൻ ബാഖവി, ബക്കർ ഹാജി പെരിഞ്ഞാല, ഒ എം ഷെരീഫ് ദാരിമി, നിസാർ പറമ്പൻ , ഹംസകോയ ചേളാരി, ബദറുദീൻ, പി എ ശിഹാബുദ്ദീൻ മുസ്ലിയാർ, കെ എ ഷെരീഫ് കുട്ടി ഹാജി, സിറാജുദ്ദീൻ ഫൈസി ആലപ്പുഴ, ഐ മുഹമ്മദ് മുബാശ്, കോട്ടയം അബ്ദുൾ ഖാദർ മുസ്ലിയാർ, അബ്ദുൾഖരിം മൗലവി ഇടുക്കി, സിയാദ് വലിയ കുളം, ടി എച്ച് ജഅഫർ മുസ്ലിയാർ, എന്നിവർ പ്രസംഗിച്ചു , എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ നൂറ് കണക്കിന് സമസ്തയുടെ നേതാക്കളും പ്രവർത്തകരും സമസ്ത തെക്കൻ ജില്ലാ നേതൃസംഗമത്തിൽ പങ്കെടുത്തു .