ജില്ലാതല വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവത്തിന് പുന്നപ്രയിൽ തുടക്കമായി

പ്രകൃതിയിൽ നിന്ന് കഥകളും കവിതയും മെനഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾ പരിശീലിയ്ക്കണം-എ എം ആരീഫ് എം പി     
അമ്പലപ്പുഴ(പുന്നപ്ര)  :വിദ്യാരംഗം കലാ സാഹിത്യവേദി രണ്ട് ദിനങ്ങളിലായി നടത്തുന്ന ആലപ്പുഴ ജില്ലാതല സർഗോത്സവത്തിന് പുന്നപ്ര എൻ എസ് എസ് യു.പി സ്ക്കുളിൽ തുടക്കമായി. ശില്പശാലകളിലൂടെ സർഗവാസനയുള്ള കുട്ടികളെ കണ്ടെത്തുവാനായി ക്ലാസ്തലം മുതൽ സംസ്ഥാനതലം വരെയുള്ള വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ രചനകളെ മികച്ച സൃഷ്ടികളാക്കി മാറ്റുവാൻ അവസരം ഒരുക്കുന്നതാണ് വിദ്യാരംഗം കലാ സാഹിത്യവേദി സർഗോത്സവങ്ങൾ . എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു.
 പ്രകൃതിയിൽ നിന്ന് കഥകളും കവിതകളും മെനഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾ പരിശീലിയ്ക്കണമെന്ന് എം പി പറഞ്ഞു. കുട്ടികളിലെ സർഗ വാസനകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിയ്ക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കഴിയുമെന്നും ആരീഫ് എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം വി പ്രിയ അദ്ധ്യക്ഷത വഹിച്ചു.

 കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്ക്കാര ജേതാവ് ഗണേഷ് പുത്തൂർ മുഖ്യപ്രഭാഷണം നടത്തി.വിദ്യാരംഗം കലാ സാഹിത്യവേദി ജില്ലാ കോർഡിനേറ്റർ ശ്രീലേഖ മനോജ്, പുന്ന പ്രസൗത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ കെ ബിജുമോൻ , സ്കൂൾ മാനേജർ ശശികുമാർ ചേക്കാത്ര, സ്ക്കൂൾ ഹെഡ്മിസ്ട്രസ് എ ടി ശ്രീലത,പി ടി എ പ്രസിഡന്റ് എ സുധീർ പുന്നപ്ര, ബിനോയ് വർഗീസ്, നയനതാര , ആലപ്പുഴ ഉപജില്ലാ കോ ഓർഡിനേറ്റർ ആർ ദീപ, എം പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് ഗണേഷ് പുത്തൂർ കുട്ടികളുമായി സർഗസംവാദം നടത്തി. ഉച്ചയ്ക്ക് ശേഷം നടന്ന ശില്പശാലകളിൽ കഥാ രചന, കവിതാ രചന, ചിത്രരചന, നാടകാഭിനയം, നാടൻ പാട്ട്, കാവ്യാലാപനം, പുസ്തകാസ്വാദനം എന്നി ശില്പശാല ക്ലാസ്സുകളിൽ ജില്ലയിൽ നിന്ന് നൂറ്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

Post a Comment

0 Comments