ജോർജ്ജിയൻ വാട്ടർ സ്റ്റേഡിയത്തിൽ വള്ളംകളി നാളെ
തകഴി:ജോർജ്ജിയൻ ഒളിമ്പ്യൻ ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോൾ ടൂർണമെൻ്റ് ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെൻ്ററിൽ തുടക്കമായി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.ജിജി മാത്യൂ ചുടുകാട്ടിൽ, ബിൽബി മാത്യൂ കണ്ടത്തിൽ , പി.എം സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ ജില്ലകളിൽ നിന്നും 20 ടീംമുകൾ പങ്കെടുത്തു.ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാനദാനം നിർവഹിക്കും.
നാളെ 2.30 ന് കേളമംഗലം ജോർജ്ജിയൻ വാട്ടർ സ്റ്റേഡിയത്തിൽ ചെറുവള്ളങ്ങളുടെ മത്സര വള്ളകളിയും പുതുവത്സര ആഘോഷവും നടക്കും. ജിജി മാത്യൂ ചുടുകാട്ടിൽ പതാക ഉയർത്തൽ നിർവഹിക്കും. കേളമംഗലം സെൻ്റ് മേരീസ് ചർച്ച് വികാരി ഫാദർ മാത്യൂ പൗവ്വംചിറ സമ്മേളനം ഉദ്ഘാടനം ചെയ്യും. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. അജയകുമാർ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാനദാനം നിർവഹിക്കുമെന്ന് രക്ഷാധികാരി ജയചന്ദ്രൻ കലാങ്കേരി, ചെയർമാൻ ജോർജ്ജ്കുട്ടി ചേക്കപറമ്പ്, കൺവീനർ സുരേന്ദ്രൻ ലക്ഷ്മിഭവനം, ചീഫ് കോർഡിനേറ്റർ ഡോണി വെൺമേലിൽ എന്നിവർ അറിയിച്ചു.