കുട്ടികളുടെ സർഗ്ഗശേഷി ഉണർത്തുന്നതിന് കിന്റർഗാർട്ടൻ സ്കൂളുകളുടെ പ്രവർത്തനം മഹത്തരം - എ എം ആരീഫ് - എം.പി.
ആലപ്പുഴ: കേരളത്തിൽ കിന്റർഗാർട്ടൻ സ്കൂളുകളുടെ പ്രവർത്തനവും പഠന രീതികളും മഹത്തരമാണെന്ന് എ എം ആരിഫ് എം.പി പറഞ്ഞു. കുട്ടികൾക്ക് സ്നേഹവും കരുതലുമായി ആലപ്പുഴയിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച കിന്റർഗാർട്ടൻ സിഡ്നി സ്കൂൾ കളർകോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ എം ആരിഫ് എം പി . വീടുകളിൽ കുട്ടികളുമായി സംവദിയ്ക്കുവാൻ പോലും സമയം കിട്ടാത്ത മാതാപിതാക്കളുണ്ട്. അത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഇത്തരം സ്കൂളുകൾ സന്തോഷം നിറഞ്ഞതാകുമെന്നും എം.പി പറഞ്ഞു. യോഗത്തിൽ സിഡ്നി സ്കൂൾ മാനേജിംഗ് ഡയറക്ടർ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മുൻ എം എൽ എ എ.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ, ആലപ്പുഴ എസ് ഡി കോളജ് പ്രിൻസിപ്പാൾ ഡോ. കെ.എച്ച് പ്രേമ,ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് അസോസിയേറ്റഡ് പ്രൊഫസർ ഡോ.പി എസ് ഷാജഹാൻ, ആലപ്പുഴ മുനിസപ്പൽ കൗൺസിലർ ഇന്ദു , ഫാദർ ജോസ് സുരേഷ്, ഡോ.പി അജിത്ത്കുമാർ , ഒളിപിക്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് വി.ജി വിഷ്ണു, ജോഗി ജോസഫ് , ക്രീസ്റ്റീന ജോസ് , ജാസ്മിൻ കെ മാത്യൂ , ബിൻസി ബിജു, എന്നിവർ സംസാരിച്ചു.