69 -മത് നെഹ്റു ട്രോഫി വീയപുരം ചുണ്ടൻ നേടി
69 -മത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ നേടി.വള്ളംകളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മാസ്ഡ്രിൽ ബഹു ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഫ്ളാഗ് ഓഫ് ചെയ്തു. നെഹ്റു പ്രതിമയിലെ പുഷ്പാർച്ചനയോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം. പി മാരായ എ. എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്,ബഹു എം. എൽ. എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, എം. എസ് അരുൺ കുമാർ, എയർ മാർഷൽ ബി. മണികണ്ഠൻ, ജില്ല സെക്ഷൻ ജഡ്ജ് എസ്. ജോബിൻ സെബാസ്റ്റ്യൻ, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കളക്ടർ സൂരജ് ഷാജി, ടൂറിസം സെക്രട്ടറി കെ. ബിജു, മുൻ എം.എൽ.എ. സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.