പ്രതിഷേധ സംഗമങ്ങൾ നടത്തും-ജമാഅത്ത് അസോസിയേഷൻ
പ്രവാചകനിന്ദ നടത്തിയ ഭാരതീയ ജനതാ പാർട്ടി നേതാക്കളായ നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനും അതിനെതിരെ മൗനം ദീക്ഷിക്കുന്ന കേന്ദ്ര ഭരണകൂടത്തിനുമെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുവാൻ അമ്പലപ്പുഴ താലൂക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷൻ ആഹ്വാനം ചെയ്തു . ഇത്തരം പ്രസ്താവനകൾ മതേതര ഇന്ത്യയുടെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവാണ്. മഹത്തായ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ ആരാജകത്വത്തിന്റെ ഇരുണ്ട യുഗത്തിലേക്കു നയിക്കാനേ ഇത്തരക്കാരുടെ നടപടികൾ ഉപകരിക്കൂ. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇനിയും മൗനം വെടിഞ്ഞ് കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണം. വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടി നേതാക്കളായ നൂപുർ ശർമ്മയും നവീൻകുമാർ ജിൻഡാലും ലോക മുസ്‌ലിം സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി 10-06-2022 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1-30 ന് മേഖലയിലെ എല്ലാ ജുമുഅ മസ്ജിദുകൾക്ക് മുന്നിലും പ്രതിഷേധ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിക്കൊണ്ട് പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . ആലോചനാ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സി എ സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം എം മാക്കിയിൽ, അഡ്വ എ നിസ്സാമുദീൻ, അബ്ദുൽ വഹാബ് പറയൻതറ, ഇബ്രാഹിം കുട്ടി വിളക്കേഴം, മനാഫ് പഴയങ്ങാടി, ബഷീർ പോളക്കുളം, സഈദ് കണ്ണാടിച്ചിറ, ഷരീഫ് മൂത്തേടം, മുഹമ്മദ് കോയാ, ഷഫീഖ്, ഇബ്രാഹിംകുട്ടി പഴയങ്ങാടി, ബഷീർ കണ്ണാങ്കര തുടങ്ങിയവർ പങ്കെടുത്തു.