ആലപ്പുഴ സെന്റ് ജോസഫ്സ്‌ കോളജിന്റെ നേതൃത്വത്തിൽ ബീച്ച് ശുദ്ധികരിച്ചു.

ആലപ്പുഴ സെന്റ് ജോസഫ്സ്‌ കോളജിന്റെ നേതൃത്വത്തിൽ ബീച്ച് ശുദ്ധികരിച്ചു


ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് ദിവസം നടന്ന വിവിധ പരിപാടികൾക്ക് സമാപനം കുറിച്ച് ആലപ്പുഴ കടപുറത്ത് ശുദ്ധികരണംനടത്തി. ബീച്ച് ക്ലീനിംഗ് എന്ന പേരിൽ നടന്ന പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കുട്ടികൾ കടൽത്തീരം വൃത്തിയാക്കി നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും മാതൃകയായി. പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ഉഷ  ബീച്ചിലേയ്ക്കുള്ള റാലി ഫ്ലാഗ്ഓഫ് ചെയ്തു കുട്ടികളോട് ഒപ്പം പങ്ക് ചേർന്നു. എൻഎസ്എസ് കോഡിനേറ്റർ മാരായ മിസ്സ് ഫെബി , ഡോക്ടർ സിസ്റ്റർ ബിൻസി ജോൺ, എൻ സി സി കോഡിനേറ്റർ ലഫ്റ്റനന്റ് ഹെലൻസി ജി, എനർജി ക്ലബ് കോർഡിനേറ്റർമാരായ ഡോക്ടർ റോസ്‌  ലീന തോമസ്,   രഹന നെൽസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  ആലപ്പുഴ എംഎൽഎ  പി പി ചിത്തരഞ്ജൻ വിദ്യാർത്ഥികളുടെ ശുദ്ധികരണ പരിപാടികൾ കാണുവാൻ എത്തിയത്  ശ്രദ്ധേയമായി. കോളേജിൽ നടത്തുന്ന ഇലക്ട്രോണിക് മാലിന്യ ശേഖരണവും  ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.