കേരള യൂണിവേഴ്സിറ്റി കലോത്സവം; പാൽ പായസത്തിന്റെ മാധൂര്യം നുണഞ്ഞ് കൗമാര കലാമേളയ്ക്ക് അമ്പലപ്പുഴയിൽ സമാപനം

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് 273 പോയിന്റ് നേടി ഓവറോൾ കലാ കീരീടം നേടി. 
റിപ്പോർട്ട് - നവാസ്അഹമ്മദ് 



നന്ദകിഷോർ കലാപ്രതിഭ.
 
കെ എസ്‌ സേതു ലക്ഷമി കലാതിലകം 

നൈനിക മുരളി കലാ രത്ന.



ആലപ്പുഴ: അമ്പലപ്പുഴയില്‍ നടന്ന കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്ഓവറോള്‍ കലാ കിരീടം.. 273 പോയിന്റോടെയാണ് മാര്‍ ഇവാനിയോസ് ഒന്നാമതെത്തിയത്. 237 പോയിന്റോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് രണ്ടാം സ്ഥാനത്ത്. 191 പോയിന്റോടെ ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
33 പോയിന്റു നേടിയ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയാണ് കലാതിലകം. ബി-കോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സേതുലക്ഷ്മി. മത്സരിച്ച ആറിനങ്ങളില്‍ ഒന്നാം സ്ഥാനവും ഒരു ഇനത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് സേതുലക്ഷ്മി കലാതിലകപ്പട്ടം നേടിയത്. മാര്‍ ഇവാനിയോസ് കോളേജിലെ നന്ദകിഷോറാണ് കലാപ്രതിഭ. 33 പോയിന്റാണ് നേടിയത്. മത്സരിച്ച ഏഴിനങ്ങളില്‍ ആറിലും ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ പട്ടത്തിലെത്തിയത്. ഒരു ഇനത്തില്‍ രണ്ടാം സ്ഥാനമാണ്. ബി.എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നൈനിക മുരളി 35 പോയിന്റ് നേടി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാരത്ന പുരസ്‌കാരം കരസ്ഥമാക്കി. ഏഴ് ഇനങ്ങളില്‍ നൈനിക ഒന്നാം സ്ഥാനം നേടി മത്സരം കാണാൻ ഒന്നും രണ്ടും മൂന്നുംവേദികൾ ജനനിബിഡമായിരുന്നു. ഓരോ മത്സരവും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ വരവേറ്റത്. പുലർച്ചെ വരെയും പാതിര വരെയും പല മത്സരങ്ങളുംനീണ്ടു നിന്നു . എകത്വം എന്ന മുദ്രവാക്യത്തിലൂന്നി അരങ്ങേറുന്ന യുവജനോത്സവം കലകളുടെ നാടായ അമ്പലപ്പുഴയെ കൂടുതൽ മികവുറ്റതാക്കി.  യൂണിവേഴ്സിറ്റി കലോത്സവ വേദികളെ വിദ്യാർത്ഥികൾ ആടിയും പാടിയും നൃത്തം ചെയ്തും അഭിനയ മികവുകൾ പ്രകടിപ്പിച്ചും
 വേദികളെയും സദസിനേയും ഇളക്കി മറിച്ച് കൊണ്ടേയിരുന്നു . മത്സരങ്ങൾ വൈകിയതിനാൽ പ്രധാന മത്സരങ്ങൾ പുലരുവോളം നീണ്ടുനിന്നു .  എട്ട് വർഷത്തിനു ശേഷമാണ് യൂണിവേഴ്സിറ്റി കലോത്സവം ആലപ്പുഴയിൽ എത്തിയത് കലോത്സവത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിട്ട് നിന്നത്. യുവജനോത്സവത്സത്തിൽ തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളജ് 129 പോയിന്റുംകേരള യൂണിവേഴ്സിറ്റി ക്യാമ്പസ് കോളജ് 96 പോയിന്റും കൊല്ലം എസ് എൻ കോളജ് 89 പോയിന്റു മായി തൊട്ടരുകിലുണ്ട്. തിരുവനന്തപുരം ആർട്സ് കോളജിന് 54പോയിന്റ് ഉണ്ട് .പ്രധാന വേദിയായ വയലാര്‍ നഗറില്‍ നടന്ന സമാപന സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു അധ്യക്ഷത വഹിച്ചു.

ഓവറോള്‍ ചാമ്പ്യന്‍മാരായ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, റണ്ണറപ്പായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, മൂന്നാം സ്ഥാനക്കാരായ ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജ്, നാലാം സ്ഥാനക്കാരയ തിരുവനന്തപുരം വഴുതക്കാട് വിമെന്‍സ് കോളേജ് തുടങ്ങിയവര്‍ ചടങ്ങില്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിലെ കെ.എസ്. സേതുലക്ഷ്മി, കലാപ്രതിഭയായ മാര്‍ ഇവാനിയോസ് കോളേജിലെ നന്ദകിഷോര്‍, 
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കലാരത്‌ന പുരസ്‌കാരം കരസ്ഥമാക്കിയ നൈനിക മുരളി എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കലാരത്‌ന പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്. 

ചടങ്ങില്‍ എം.എല്‍.എ. മാരയ എച്ച്. സലാം, എം.എസ.് അരുണ്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്‍, ബി.പി. മുരളി, എസ്. സന്ദീപ് ലാല്‍, ജി. മുരളീധരന്‍, ഡോ. എസ.് നസീബ്, ബി. ബാലചന്ദ്രന്‍, ഡോ.കെ.ബി മനോജ്, ജെ. ജയരാജ്, പ്രൊഫ. കെ ലളിത, രഞ്ജു സുരേഷ്, പ്രൊഫ. ആര്‍. അരുണ്‍കുമാര്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍, സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. നസീം, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ.എ അക്ഷയ്, മീഡിയ കണ്‍വീനറും ജില്ല പഞ്ചായത്ത് അംഗവുമായ അനന്തു രമേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.