ഇന്നസെന്‍റിന്‍റെ സംസ്കാര ചടങ്ങുകൾ നാളെ
ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം
മുൻ എംപിയും സിനിമ നടനുമായ ഇന്നസെൻറ് അന്തരിച്ചു. 75 വയസായിരുന്നു. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്.കുറച്ചു ദിവസങ്ങളായി അനാരോഗ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.ആരോഗ്യനില ഗുരുതരമായഥിനെ തുടർന്ന് രാഷ്ട്രീയ, സിനിമാലോകത്തെ പ്രമുഖർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.