ഫിഫ വേൾഡ് കപ്പ് ; അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഗംഭീര ആഘോഷം

ഫിഫ വേൾഡ് കപ്പ് ; അമ്പലപ്പുഴ വളഞ്ഞവഴിയിൽ ഗംഭീര ആഘോഷം


അമ്പലപ്പുഴ: ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് വളഞ്ഞവഴിയിൽ ഗംഭീര ആഘോഷം. വേൾഡ് കപ്പിന് മുന്നോടിയായി തങ്ങളുടെ ഇഷ്ട താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ വളഞ്ഞവഴി ജംഗ്ഷനിൽ ആരാധകർ സ്ഥാപിച്ചിരുന്നു.ഇന്ന് വൈകിട്ടോടെയാണ് വിവിധ ടീമുകളുടെ ആരാധകർ കൊടി തോരണങ്ങളുമായെത്തി ജംഗ്ഷനിൽ ആഘോഷം സംഘടിപ്പിച്ചത്. ലേസർ ലൈറ്റുകളുടെയും വേൾഡ് കപ്പ് തീം സോങ്ങുകളുടെയും അകമ്പടിയോടെയുള്ള ആഘോഷം കണ്ടുനിന്നവർക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു.