ഒക്ടോബർ 08 വരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി, നാടന്‍പാട്ട്, ഫോട്ടോ പ്രദര്‍ശനം, വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും സംഘടിപ്പിക്കും. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, വന യാത്രാവിവരണം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങളുടെ വിവരം വനംവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്