മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

മുൻ മന്ത്രി  ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു.87 വയസായിരുന്നു.ഒരാഴ്‌ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 7:45 ന് കോഴിക്കോട് വച്ചായിരുന്നു അന്ത്യം.വിവിധ മന്ത്രിസഭകളിലായി തൊഴിൽ, ടൂറിസം,വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.