കോമൺവെൽത്ത് ഗെയിംസ് ;പിവി സിന്ധുവിന് സ്വർണം

കോമൺവെൽത്ത് ഗെയിംസ് ;പിവി സിന്ധുവിന്  സ്വർണം ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണിൽ സ്വർണം നേടി ഇന്ത്യയുടെ പി വി സിന്ധു. അല്പം മുൻപ് അവസാനിച്ച ഫൈനൽ മത്സരത്തിൽ കാനഡയുടെ മിഷേൽ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സുവർണ നേട്ടം. രണ്ട് ഗെയിമുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച സിന്ധു 21-15, 21-13 എന്ന സ്കോറിനാണ് ലീയെ വീഴ്ത്തിയത്