നിയന്ത്രണം തെറ്റിയ കണ്ടെയിനർ കാറിലിടിച്ച് റോഡരുകിലെ താഴ്ച്ചയിലേക്ക് മറിഞ്ഞു.
അമ്പലപ്പുഴ: ദേശീയപാതയിൽ കാറിലിടിച്ച് നിയന്ത്രണംതെറ്റിയ കണ്ടെയിനർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയ പാതയിൽ കുറവൻതോട് ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നും കൊല്ലത്തേക്ക് ടൈൽസുമായി പോയ കണ്ടെയിനർ ലോറി റോഡിൽ പാർക്കു ചെയ്തിരുന്ന പച്ചക്കറി ലോറിയിലിടിച്ച് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കാറിലിടിച്ച് റോഡരുകിലെ 25 അടി താഴ്ചയിലെ ചതിപ്പിലെ 5 അടി പൊക്കത്തിലുള്ള വെള്ള കെട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു .വീഴ്ചയുടെ ആഘാതത്തിൽ കണ്ടെയിനർ ലോറിയുടെ ക്യാബിനും, പാഴ്സൽ കണ്ടെയിനറും വേർപ്പെട്ടു. കാർ യാത്രക്കാരായ നീർക്കുന്നം പൊക്കത്തിൽ വീട്ടിൽ സുദർശനൻ്റെ മകൻ ഷറിൻ (30), നീർക്കുന്നം പൊക്കത്തിൽ വീട്ടിൽ കുശൻ്റെെ മകൻ അഭിലാഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ലോറി ഡ്രൈവർ ആയ കോട്ടയം സ്വദേശി അപകത്തിൽ നിന്നും പരിക്കുകൾ ഒന്നും കൂ ടാതെ അത്ഭുത കരമായി രക്ഷപെടുക ആയിരുന്നു . വിവരം അറിഞ്ഞ് എത്തിയ പുന്നപ്ര എസ് ഐ ബിനുവിൻ്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.