ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം  മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു.ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റൺ നേടിയ ബാറ്റർ കൂടിയാണ്. എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണ പ്രതീക്ഷിക്കുന്നതായും മിതാലി രാജ് ട്വിറ്ററിൽ കുറിച്ചു.

ക്ലിക്ക് ചെയ്ത് ശേഷം BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക... വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കും...