ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷൻ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തു.

ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷൻ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തു
 
ആലപ്പുഴ: ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷൻ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തു. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ റൈഫിൾ ക്ലബിൽ നടന്ന ചടങ്ങിൽ യൂട്യൂബ് ചാനലിന്റെ ഉത്ഘാടനം ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ഷൂട്ടിംഗ് ക്ലബിന്റെ പ്രവർത്തനത്തിലൂടെ പുതിയ പ്രതിഭകൾക്ക് ഈ മേഖലയേക്ക് കടന്നു വരാൻ സാധിക്കട്ടെയെന്ന് കളക്ടർ ആശംസിച്ചു.തുടർന്ന് ഗായകൻ എം ജി ശ്രീകുമാർ ആശംസകൾ നേരുകയും ഗാനമാലപിക്കുകയും ചെയ്തു. ചടങ്ങിൽ അരൂർ എംഎൽഎ ദലീമ, റൈഫിൾ അസോസിയേഷൻ ജില്ലാ ആക്ടിംഗ് വൈസ് പ്രസിഡന്റ് ശാന്തകുമാർ, ജില്ലാ സെക്രട്ടറി കിരൺ മാർഷൽ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.ജോയ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് ശേഷം എംഎൽഎ ദലീമ, ജില്ലാ കളക്ടർ രേണുരാജ്,എം ജി ശ്രീകുമാർ എന്നിവർ ഷൂട്ടിംഗ് പരിശീലനം നടത്തി.