ആലപ്പുഴ സനാധന ധർമ്മ കോളേജിൽ മലയാള ഗവേഷണ കേന്ദ്രത്തിന് തുടക്കമായി

എല്ലാ വിഷയങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മാനേജ്മെന്റ്                        
ആലപ്പുഴ : ആലപ്പുഴ സനാധന ധർമ്മ കോളജിൽ മലയാള ഗവേഷണ കേന്ദ്രത്തിന് തുടക്കമായി. കോളേജിന്റെ  പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഗവേഷണ ബിരുദാനന്തര ബിരുദ മലയാള - സംസ്കൃത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മലയാള ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആലപ്പുഴ എസ് ഡി വി മാനേജ്മെന്റ് പ്രസിഡന്റ് ആർ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 മലയാള ഭാഷയുടെ പ്രാധ്യാനം നാൾക്കു നാൾ വർദ്ധിച്ച് വരുകയാണെന്ന് കൃഷണൻ പറഞ്ഞു. പുതിയ മാർഗങ്ങൾ കണ്ടുപിടിയ്ക്കുന്നതും പുതിയ വിഷയങ്ങൾ കണ്ടുപിടിയ്ക്കുന്നതും ഗവേഷണത്തിൽ പെടും. അറിവ് വികസിയ്ക്കണമെങ്കിൽ വായന വർദ്ധിപ്പിയ്ക്കണം. ആലപ്പുഴ എസ് ഡി കോളജിൽ എല്ലാ വിഷയങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ആർ കൃഷ്ണൻ പറഞ്ഞു. 
സമ്മേളനത്തിൽ എസ് ഡി കോളേജ് മലയാള വിഭാഗം മേധാവി ഡോക്ടർ എസ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആർ രാമവർമ്മ തമ്പുരാൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ  ആർ രാമവർമ്മത്തമ്പുരാൻ സ്മാരക പ്രഭാഷണം എസ്‌ ഡി കോളജ് സംസ്കൃത വിഭാഗം മുൻ പ്രൊഫസ്സർ  ആർ രാമ രാജവർമ്മ നിർവഹിച്ചു. നാരായണൻ നമ്പുതിരി, കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ  എൻ സരസ്വതി . അന്തർജനം, വൈസ് പ്രിൻസിപ്പാൾ ഇ കൃഷ്ണൻ നമ്പുതിരി.  പ്ലാറ്റിനം ജൂബിലിയാഘോഷ കമ്മറ്റി കൺവീനർ ഡോക്ടർ ജി നാഗേന്ദ്ര പ്രഭു,ഡോക്ടർ കെ നാരായണൻ , മലയാള വിഭാഗം മുൻ മേധാവി ഡോക്ടർ നെടുമുടി ഹരികുമാർ , സിന്ധു അന്തർജനം, പ്രൊഫസ്സർ വത്സല, പ്രൊഫസ്സർ അമൃത എന്നിവർ സംസാരിച്ചു. 

ഈ വർഷത്തെ കേരള സർവ്വകലാശാല നടത്തിയ ബി.എ മലയാളം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കോളേജിലെ വിദ്യാർത്ഥിനി കുമാരി സില്ലയെ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

ക്ലിക്ക് ചെയ്ത് ശേഷം BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക... വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കും...