Adsense

പ്രശസ്ത ഗായിക സംഗീത സജിത് അന്തരിച്ചു

രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ സംഗീത ആലപിച്ച മലയാളത്തിലെ ഏതാനും ചില ഗാനങ്ങളാണ് പ്രശസ്ത പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു.46 വയസായിരുന്നു .വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചലച്ചിത്രങ്ങളിൽ സംഗീത ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ സംഗീത ആലപിച്ച മലയാളത്തിലെ ഏതാനും ചില ഗാനങ്ങളാണ്.സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും.