കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മെയ് 21ന്

ജില്ലാ സമ്മേളന വിജയത്തിന് 101 അംഗ സംഘാടക സമിതി
ഒറ്റപ്പാലം:കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മെയ് 21ന് നടത്തുവാൻ തീരുമാനിച്ചു.പി.ഡബ്ലൂ.ഡി റസ്റ്റ്ഹൗസിൽ  ഞായറാഴ്ച ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 
പാലക്കാട്ട് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ 101 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു. 
ജില്ലാ പ്രസിഡൻ്റ് ടി.ശങ്കരൻ കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന ജനറൽ സെക്രട്ടരി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും, സംഘടനാ വിഷയങ്ങളും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി.എം അലി, ഓർഗനൈസിങ്ങ് സെക്രട്ടരി എൻ.അമർനാഥ്, 
രാജ് പാലക്കാട്, സാഹിബ് നസീർ, സുധീർ ദേശമംഗലം, കെ.വിജയൻ, 
ടി.എ അയൂബ്, വി.തങ്കമോഹനൻ,
കെ.വിജയൻ പിള്ള എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാനായി വി.കെ.ശ്രീകണ്ഠൻ എം.പിയേയും, ജനറൽ കൺവീനറായി ടി.വി.എം അലിയേയും, കോ- ഓഡിനേറ്ററായി എൻ.അമർനാഥിനേയും 
കൺവീനറായി രാജ് പാലക്കാടിനേയും തെരഞ്ഞെടുത്തു. ജില്ലയിലെ നിയമസഭാ സാമാജികരും നഗരസഭാധ്യക്ഷരും പൗരപ്രമുഖരും ഉൾപ്പെടുന്നതാണ് 101 അംഗ സംഘാടക സമിതി.

Post a Comment

0 Comments