മല്ലു ട്രാവലറെ ഞെട്ടിച്ച വളഞ്ഞവഴിക്കാരൻ റഷീദിക്ക..

മല്ലു ട്രാവലറെ ഞെട്ടിച്ച വളഞ്ഞവഴിക്കാരൻ റഷീദിക്ക..
പ്രശസ്ത യൂട്യൂബറായ ഷാക്കിർ (മല്ലു ട്രാവലർ) തന്റെ ലക്ഷ്വറി ബൈക്കായ ഹോണ്ട ഗോൾഡ് വിംഗിൽ ആലപ്പുഴയിലൂടെ സഞ്ചരിച്ചപ്പോൾ എടുത്ത വീഡിയോയിലാണ് അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയിൽ എത്തിയപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. പുന്നപ്രയ്ക്കടുത്തുവച്ച് ഷാക്കിറിന്റെ ബൈക്ക് കണ്ട് വളഞ്ഞവഴി സ്വദേശിയായ റഷീദ് വാഹനത്തിന്റെ വിശേഷങ്ങൾ ചോദിക്കുന്നു.തുടർന്ന് വളഞ്ഞവഴിലെത്തിയപ്പോൾ മല്ലു ട്രാവലറെ ഭക്ഷണം കഴിക്കാൻ ഹോട്ടൽ കാണിച്ചുകൊടുക്കയും കഴിച്ച ഭക്ഷണത്തിന്റെ ബില്ല് റഷീദ് തന്നെ കൊടുക്കുകയും ചെയ്തു. മല്ലു ട്രാവലർ യൂട്യൂബർ ആണെന്നോ ഇത് സോഷ്യൽ മീഡിയയിൽ വരുമെന്നോ ഒന്നും അറിയാതെ തന്റെ വാഹനം കണ്ടപ്പോഴുണ്ടായ കൗതുകം കൊണ്ടുമാത്രമാണ് തനിക്ക് ഈ സൽക്കാരവും സ്നേഹവും ലഭിച്ചതെന്ന് മല്ലു ട്രാവലർ പറയുന്നു

Post a Comment

0 Comments