എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി
4/09/2022
എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി
ഇടുക്കി: മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു. 5 തവണ താഴ്ന്നു പറന്നിട്ടും ഇറക്കാന്‍ സാധിക്കാത്തതിനാലും സാഹചര്യം അനുകൂലമല്ലാത്തതിനാലും സുരക്ഷ കാരണങ്ങളാലും വിമാനം ഇറക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിനു സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിക്കുകയുള്ളൂയെന്ന് എന്‍സിസി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ് അറിയിച്ചു.
0 Comments