അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനം: കെ.സുരേന്ദ്രൻ

അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനം: കെ.സുരേന്ദ്രൻ കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനായി എപി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഏറെ ആഹ്ലാദകരമാണ്. ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും സേവനങ്ങൾ നൽകാൻ അബ്ദുള്ളക്കുട്ടിക്ക് കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. കമ്മിറ്റിയിൽ രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തിയത് മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സർക്കാരിൻ്റെ കരുതലിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments