ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്  ആലപ്പുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി എട്ടു മുതല്‍ മുഹമ്മ ആര്യക്കര എ.ബി. വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എട്ടാം തീയതി സബ് ജൂനിയര്‍ വിഭാഗം മത്സരങ്ങളോടെയാണ് തുടക്കം. 16ന് ജൂനിയര്‍ വിഭാഗത്തിലെയും, 23ന് യൂത്ത് വിഭാഗത്തിലെയും മത്സരങ്ങള്‍ ആരംഭിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളില്‍ നിന്നും സംസ്ഥാന മത്സരത്തിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. 2006 ജനുവരി ഒന്നിനുശേഷം ജനിച്ചവര്‍ക്ക് (16 വയസിനു താഴെ പ്രായമുള്ളവര്‍) സബ് ജൂനിയര്‍ മത്സരത്തിലും 2004 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്ക് (18 വയസില്‍ താഴെ) ജൂനിയര്‍ വിഭാഗത്തിലും 2001 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്ക് (21 വയസില്‍ താഴെ) യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതാണ്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ജില്ലയിലെ ക്ലബുകളും സ്‌കൂളുകളും ജനുവരി ഏഴിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477 2253090


Post a Comment

0 Comments