കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ഹിറ്റ്; വനപാതയിലൂടെ മൂന്നാറിലേക്ക് യാത്ര പോകാം
കോതമംഗലം ഡിപ്പോയിൽനിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കു ളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് വനപാ തയിലൂടെയും തിരികെ അടിമാലി, നേര്യമംഗലം വഴിയുമാണ് മടക്കം. നവംബർ 28ലെ ആ ദ്യ ട്രിപ്പ് വൻ വിജയമാവുകയും കൂടുതൽ ട്രി പ്പുകൾ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങൾ എത്തുകയും ചെയ്തതോടെ ഞായറാഴ്ച മാത്രം ലക്ഷ്യമിട്ടുതുടങ്ങിയ യാത്ര ഇടദിവസങ്ങളിലും തുടരും.രാവിലെ എട്ടിനാരംഭിച്ച് രാത്രി ഏഴിന് അവസാനിക്കു ന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയൂണും വൈകീട്ട് ചായയും ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സമയത്ത് 9447984511, 9446525773 നമ്പറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
0 Comments