തൊഴിൽ അവസരം:ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക നിയമനം
ആലപ്പുഴ: കേപ്പിന്റെ കീഴില് പുന്നപ്രയില് പ്രവര്ത്തിക്കുന്ന കോളജ് ഓഫ് എന്ജിനീയറിംഗ് ആന്ഡ് മാനേജ്മെന്റില് 2021-22 അധ്യയന വര്ഷത്തെ ഒഴിവുകളിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. സിവില് എന്ജിനീയറിംഗ്, മെക്കാനിക്കല് എന്ജിനീയറിംഗ്, അപ്ലൈഡ് സയന്സ് വകുപ്പില് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര് സയന്സ് ആന്ഡ് എന്ജിനീയറിംഗ്, ഇംഗ്ലീഷ്, ഫിസിക്കല് എഡ്യൂക്കേഷന് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്.അതത് വിഷയത്തിലുള്ള ബിരുദാനന്ത ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. അപേക്ഷകള് www.capekerala.org, www.cempunnapra.org എന്ന വെബ്സൈറ്റുകള് വഴി നവംബര് 17 നകം നല്കണം. ഫോണ്: 0477 - 2267311/04772266711.