പഴയ വാഹനങ്ങൾക്ക് 'ഗ്രീന്‍ ടാക്‌സ്' ഏർപ്പെടുത്തിയേക്കും
എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ഹരിത നികുതി( 'ഗ്രീന്‍ ടാക്‌സ്') ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ഈ നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി.
റോഡ് ടാക്‌സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്‌സായി ഈടാക്കുക.വായുമലിനീകരണത്തിന് കാരണമാകുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയെന്നതാണ് ഗ്രീന്‍ ടാക്സിലൂടെ ലക്ഷ്യമിടുന്നത്.നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുക.
0 Comments