ആലപ്പുഴ ജില്ലാ പേലീസ് മേധാവിയായി ചൈത്രതെരേസ ജോൺ ചുമതലയേറ്റു

ആലപ്പുഴ ജില്ലാ പേലീസ് മേധാവിയായി ചൈത്ര
തെരേസ ജോൺ ചുമതലയേറ്റു
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ താത്കാലിക ചുമതല ഉണ്ടായിരുന്ന കെ കാര്‍ത്തിക് ഐ പി എസിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.ജി ജയ്ദേവ് ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് ട്രാൻസ്ഫര്‍ ആയതിനെ തുടര്‍ന്നാണ് ചൈത്ര തെരേസ ജോൺ ജില്ലാ പോലീസ് മേധാവിയായി നിയമിതയായത്.കോഴിക്കോട് ഈസ്റ്റ് ഹിൽ‍ സ്വദേശിയായ ചൈത്ര 2015 ഐ പി എസ് ബാച്ചുകാരിയാണ്. വനിത സെൽ എസ് പി, ഭീകരവിരുദ്ധ സേനയുടെ മേധാവി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്..