ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചുഅന്തരിച്ചു
 ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ രചിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്.ബി. ശിവശങ്കരൻ നായർ എന്നാണ് ഔദ്യോഗിക പേര് ബിച്ചു എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരാണ്.പ്രസന്നയാണ് ഭാര്യ. ഏക മകൻ സുമൻ.