Adsense

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു.

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു
ചലച്ചിത്ര നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെയാണ്  ശാരദ അഭിനയരംഗത്തേക്ക് എത്തിയത്.  ശാരദയുടെ ആദ്യസിനിമ 1979ൽ പുറത്തിറങ്ങിയ അങ്കക്കുറിയാണ്.എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്  അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു . നിരവധി ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

Post a Comment

0 Comments