ഭാരതീയ ചികിത്സ വകുപ്പ് ഇടുക്കി ജില്ലയുടെ ആഭിമുഖ്യത്തില് ദേശീയ ആയുര്വേദ വാരാചരണത്തിന്റെയും കിരണം ( കുട്ടികള്ക്കുള്ള കോവിഡ് 19 ആയുര്വേദ പ്രതിരോധ ചികിത്സ ) പദ്ധതിയുടെയും ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ ജില്ലാ ആയുര്വേദ ആശുപത്രിയില് നടത്തി. ഡീന് കുര്യാക്കോസ് എംപി ആയുര്വേദ വാരാചരണത്തിന്റെയും പി.ജെ ജോസഫ് എം.എല്.എ. കിരണം പദ്ധതിയുടെയും ഉദ്ഘാടനം നിര്വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് ചടങ്ങില് അദ്ധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലാ മെഡിക്കല് ഓഫീസര് (ഭാരതീയ ചികിത്സാ വകുപ്പ് ) ഡോ. കെ. പി. ശുഭ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചര്, വാര്ഡ് കൗണ്സിലര് ശ്രീലക്ഷ്മി സുധീപ്, നാഷണല് ആയുഷ് മിഷന് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര് ഡോ. എം.എസ്. നൗഷാദ്, ആയുര്വേദ മെഡിക്കല് അസോസിയേഷന് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി ഡോ. ജിജി ചുങ്കത്ത് എന്നിവര് ആശംസകള് അര്പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശൈലജ ദേവി ചടങ്ങില് സ്വാഗതം ആശംസിച്ചു. ആശുപത്രി ചീഫ് മെഡിക്കല് ഓഫീസര് ഡോ. സി.കെ. ശൈലജ കൃതജ്ഞത അര്പ്പിച്ചു. പോഷണം ആയുര്വേദത്തിലൂടെ എന്നതാണ് ഈ വര്ഷത്തെ ആയുര്വേദ ദിന സന്ദേശം. വാരാചരണവുമായി ബന്ധപ്പെട്ട് വിവിധ സ്പെഷാലിറ്റികളെ ആധാരമാക്കിയുള്ള അവബോധന പരിപാടികള്, ക്യാമ്പയിനുകള്, പ്രതിരോധ ഔഷധ പാനീയങ്ങളുടെ വിതരണം, ഔഷധസസ്യ പ്രദര്ശനം, സൗജന്യ നേത്രപരിശോധന, യോഗ- നാച്ചുറോപ്പതി - ഫിസിയോതെറാപ്പി, ബോധവല്ക്കരണ പരിശീലന ക്ലാസുകള്, ജീവനക്കാര്ക്കായുള്ള വ്യക്തിത്വ വികസന പരിപാടികള് എന്നിവ സംഘടിപ്പിച്ച് വരികയാണെന്ന് ജില്ലാ ആയുര്വേദ ആശുപത്രി സൂപ്രണ്ട് ഡോക്ടര് ശൈലജ ദേവി എന് അറിയിച്ചു
0 Comments