ഇന്ത്യയിലെ വാഹന നിർമാണ കമ്പനിയായ മഹീന്ദ്രയുടെ പുത്തൻ വാഹനങ്ങൾ
ജനപ്രിയ മോഡലായ XUV500 പതിപ്പിന്റെ പുതുതലമുറ ആവർത്തനത്തെ XUV700 എന്ന് വിളിക്കുമെന്ന് ഒരു ഔദ്യോഗിക വീഡിയോ പങ്കുവെച്ച് മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചു.മിഡ്-സൈസ് എസ്‌യുവികൾക്കെതിരെ മാറ്റുരയ്ക്കുന്ന XUV400 മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.XUV ശ്രേണിക്കായി കമ്പനി നിരവധി പേരുകൾ ട്രേഡ് മാർക്ക് ചെയ്‌ത് സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര .മഹീന്ദ്ര XUV900 മോഡൽ എത്തുമ്പോൾ ടോർഖി ടർബോ ഡീസൽ എഞ്ചിൻ വാഹനത്തിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കാം. XUV700 നിലവിലുള്ള XUV500 പതിപ്പിനേക്കാൾ ഉയർന്ന നിലവാരത്തിലാകുമ്പോൾ XUV900 കൂടുതൽ പ്രീമിയം വില ശ്രേണിയിൽ സ്ഥാപിക്കാനാകും.
0 Comments