അവധിയും പണിമുടക്കും,അടുത്ത ആഴ്ച നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
മാർച്ച് 13 മുതൽ 16 വരെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. 13 രണ്ടാം ശനിയാഴ്ച, 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
0 Comments