ശബരിമലവിഷയത്തിൽ നിലപാടെന്തെന്ന് അറിയാനുള്ള അവകാശം വിശ്വാസികൾക്കുണ്ട്- ജി. സുകുമാരൻ നായർ
ശബരിമലവിഷയത്തിൽ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്.അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ശബരിമലവിഷയത്തിൽ സി.പി.എം. സ്വീകരിച്ചത് ശരിയായ നിലപാടാണ്, സുപ്രീംകോടതിയുടെ വിധി സംസ്ഥാനസർക്കാരിന് മറികടക്കാൻ സാധിക്കില്ല, വിധി നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ കടമ, ഭരണ ഘടന പറയുന്ന തുല്യതയാണ് സി.പി.എം-ന്റെ നിലപാട്, ദേവസ്വം മന്ത്രി കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് കഴിഞ്ഞദിവസം സി പി ഐ എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു ചാനലിനു നല്കിയ ഇന്റർവ്യൂവിലൂടെ വ്യക്തമാക്കിയിരിക്കുന്നു.ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.
ഈ സാഹചര്യത്തിൽ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്.
അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്നും സുകുമാരൻ നായർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു


0 Comments