കേരള വിഷൻ ലാന്റ്ഫോൺ സർവ്വീസ് ആരംഭിക്കും

കേരള വിഷൻ വോയ്സിന്റെ ഉദ്ഘാടനം മാർച്ച് 25 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. 

സംസ്ഥാനത്തെ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ സംരംഭമായ കേരള വിഷൻ ലാന്റ് ഫോൺ സർവ്വീസ് ആരംഭിക്കും. കേരള വിഷന്റെ ബാഡ്ബാന്റിനോട് ഒപ്പമാണ് കേരള വിഷൻ വോയ്സ് എന്ന പേരിൽ സ്മാർട്ട് ടെലിഫോൺ സർവ്വീസ് ലഭ്യമാക്കുന്നത്. ഫിക്സസ് ഫോണിന്റെ പ്രൗഢിയും മൊബൈൽ ഫോണിന്റെ ഫീച്ചറുകളുമുള്ള ഈ സേവനം വീടിനുള്ളിലെ മൊബൈൽ റേഞ്ച് ഇല്ലായ്മയ്ക്ക് ശാശ്വത പരിഹാരമായിരിക്കും. അതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള PRI കണക്ഷൻ ഉൾപ്പടെയുള്ള എല്ലാ ടെലികോം സർവ്വീസുകളും കേരള വിഷന് നൽകാനാവും.
2017 ലാണ് ടെലികോം കമ്പനികൾക്കു കീഴിൽ വെർചൽ നെറ്റുവർക്ക് ചെയ്യുന്നതിനുള്ള ലൈസൻസ് നൽകാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചത്. ഇതിനുള്ള VNO ആക്സസ് ലൈസൻസ് കഴിഞ്ഞ വർഷം കേരള വിഷന് ലഭിച്ചു. ലാന്റ് ഫോൺ സർവ്വീസിന് ആവശ്യമായ സാങ്കേതിക പിൻതുണക്കുള്ള NSO ആയി ഇപ്പോൾ BSNL ന്റെ സേവനമാണ് സ്വീകരിക്കുന്നത്. വോയ്സ് സർവ്വീസ് കൂടി ആരംഭിച്ചതോടെ സ്വന്തം പ്ലാറ്റ്ഫോമിൽ നിന്നും IPTV, ഡാറ്റ, വോയ്സ് എന്നിവ നൽകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്ത ടിപ്പിൾ പ്പേ സർവ്വീസ് പ്രാവൈഡറായിരിക്കുകയാണ് കേരളാ വിഷൻ.

കേരളത്തിലെ പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ നേതൃത്വം നൽകുന്ന വിവിധ കേരള വിഷൻ സംരംഭങ്ങൾക്ക് കീഴിലായി ഇപ്പോൾ 31 ലക്ഷം ഉപഭോക്താക്കളുണ്ട്. അയ്യായിരത്തിൽപരം കേബിൾ ടി വി ഓപ്പറേറ്റർമാരും ലക്ഷക്കണക്കിന് കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന വ്യാപകമായ ഒപ്റ്റിക് ഫൈബർ കേബിൾ ശ്യംഖലയുമാണ് കേരള വിഷന്റെ കരുത്ത്. കേരള വിഷന്റെ പ്രവർത്തന രംഗം കൂടുതൽ വിപുലീകരിക്കാൻ വോയ്സ് ഏറെ പ്രയോജനപ്പെടും.
കേരള വിഷൻ വോയ്സിന്റെ ഉദ്ഘാടനം മാർച്ച് 25 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡാ: സജി ഗോപിനാഥ്, BSNL ചീഫ് ജനറൽ മാനേജർ സി വി വിനോദ് ITS എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മുഖ്യ അതിഥിയായി പ്രമുഖ സിനിമ നടൻ ഇന്ദ്രൻസ് പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ COA സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ് അദ്ധ്യക്ഷത വഹിക്കും.



Post a Comment

0 Comments