ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ ആത്മവിശ്വാസം വ്യക്തമാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി



കൊറോണ മാനവരാശിയെ ആകമാനം ബാധിച്ചു. എന്നാൽ പ്രതികൂല സാഹചര്യത്തിൽ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും.സ്വയം പര്യാപതതയിലൂന്നിയ ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ഇതിനായി നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്.അസാധാരണമായ സാഹചര്യത്തിനിടെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments