മാതൃകാ വനം സ്റ്റേഷന്‍ ഉദ്ഘാടനം

ശിങ്കപ്പാറ മാതൃകാ വനം സ്റ്റേഷന്‍ ഉദ്ഘാടനം 


പാലക്കാട്: മണ്ണാര്‍ക്കാട് വനം വിഭാഗം അഗളി റേഞ്ചിന്റെ കീഴിലുള്ള ശിങ്കപ്പാറ മാതൃകാ വനം സ്റ്റേഷന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലുള്ള ഷര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ ഇന്ന് (ഫെബ്രുവരി 23) വൈകീട്ട് മൂന്നിന് വനം - വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഉമ്മുസല്‍മ, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി പ്രമോദ്, സിസിഎഫ് വൈല്‍ഡ് ലൈഫ് & ഫീല്‍ഡ് ഡയറക്ടര്‍ വിജയാനന്ദന്‍, സൈലന്റ് വാലി നാഷ്ണല്‍ പാര്‍ക്ക് വൈല്‍ ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം പഴനിസ്വാമി, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി എക്‌സ്റ്റന്‍ഷന്‍ ഡി.സി.എഫ് കെ.കെ സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് റേഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി ജയപ്രകാശ് എന്നിവര്‍ പങ്കെടുക്കും.


Post a Comment

0 Comments