സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രീ-മാരിറ്റൽ കോഴ്സിന് തുടക്കമായി

സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രീ-മാരിറ്റൽ കോഴ്സിന് തുടക്കമായിഅമ്പലപുഴ : വിവാഹ ജീവിതം സന്തുഷ്ഠകരമാക്കുന്നതിനും പുതുതലമുറയെ ജീവിതശുദ്ധിയുംസത് സ്വഭാവവും കൈവരിച്ച് മുന്നോട്ട് നയിയ്ക്കുന്നതിനും വേണ്ടി സമസ്തയുടെ കീഴിൽ പ്രവർത്തിയ്ക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രീ- മാരിറ്റൽകോഴ്സിന് തുടക്കമായി.  "കണ്ടെത്താം ഇണയിലെ ഈണം തുണയിലെ താളം " എന്നതാണ് ഈ ബോധവത്ക്കരണ കോഴ്സിന്റെ മുഖ്യ സന്ദേശം. ജില്ലാതല ഉദ്ഘാടനം കാക്കാഴം മുഹ് യിദ്ദീൻ മസ്ജിദിന്റെ സഹകരണത്തോടെ കാക്കാഴം അൽ അമീൻ സെൻട്രൽ സ്ക്കൂളിൽ നിർവഹിച്ചു. 




സുന്നി മഹല്ല് ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം പ്രീ-മാരിറ്റൽ കോഴ്സ് ഉദ്ഘാടനം ചെയ്തു. കാക്കാഴം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് നാസർ മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി എ സലിം ചക്കിട്ടപറമ്പിൽ ,എസ് എം എഫ് ജില്ലാ സെക്രട്ടറി നാസർ മാമ്മൂലയിൽ , ഷെരീഫ് ദാരിമി പല്ലന , ആലപ്പുഴ അബ്ദുൾ സലാം മാസ്റ്റർ, കാക്കാഴം മുഹ് യിദ്ദീൻ ജുമാമസ്ജിദ് ജനറൽ സെക്രട്ടറിഷുക്കൂർ മുഹമ്മദ്, ട്രഷറർ മജീദ് കാക്കാഴം,എസ് എം എഫ് അമ്പലപ്പുഴ മേഖല പ്രസിഡന്റ് അബ്ദുൾ അസീസ്, മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ അമ്പലപ്പുഴ റെയ്ഞ്ച് ജനറൽ സെക്രട്ടറി സഈദ് കണ്ണാടി ചിറയിൽ, പുറക്കാട് അറബി സയ്യിദ് തങ്ങൾ മസ്ജിദ് സെക്രട്ടറി ഇ എം ബഷീർ പുറക്കാട്, അർഷദ് ഫൈസി, കഞ്ഞിപ്പാടം മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി നവാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന്  "ആരോഗ്യ സന്തുഷ്ഠകുടുംബം " എന്ന വിഷയത്തിൽ പി.സി ഉമ്മർ മൗലവി വയനാട് ക്ലാസ്സുകൾ നയിച്ചു. ജില്ലയിൽ നിന്ന് അനേകം യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.