ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കാം

നിങ്ങൾക്കുമാകാം സ്മാർട്ട് ലൈസൻസ്
നിലവിലുള്ള സാധാരണ ലൈസൻസ് സ്മാർട്ടാക്കാം.മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദേശങ്ങൾ 


1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക. 

2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക

 3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.

 4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക

 5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.

 6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക. 

7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്. 

പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.