വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ മർദ്ദിച്ചു
അമ്പലപ്പുഴ. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ കടയിൽ കയറി മർദ്ദിച്ചു. വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റും അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റുമായ അഷറഫ്പ്ലാമൂട്ടിലിനെയാണ് തിങ്കളാഴ്ച രാവിലെ കടയിൽ കയറി യുവാവ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് അഷറഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളഞ്ഞവഴി യൂണിറ്റ് കമ്മിറ്റി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. വൈകുന്നേരം യൂണീറ്റ് കമ്മിറ്റിയൂടെ നേതൃത്വത്തിൽ വളഞ്ഞവഴി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധയോഗം ജില്ല ജനറൽ സെക്രട്ടറി സബിൽരാജ് ഉൽഘാടനം ചെയ്യുമെന്ന് യൂണീറ്റ് ജനറൽ സെക്രട്ടറി മംഗളാനന്ദൻപുലരി ട്രഷറർ ഇബ്രാഹിംകുട്ടിവിളക്കേഴം എന്നിവർ അറിയിച്ചു. സംഭവത്തിൽ സംസ്ഥാന പ്രസിഡന്റ് രാജുഅപ്സര പ്രതിഷേധം രേഖപെടുത്തി. ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്