കഞ്ഞിപ്പാടം (അമ്പലപ്പുഴ) കഞ്ഞിപ്പാടത്തിന്റെ ഭൂമി ക്കാരനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന ദർശനം ഡി പങ്കജാക്ഷ കുറുപ്പ് സാറിന്റെ ജന്മശതാബ്ദിയാഘോഷങ്ങൾക്ക് കഞ്ഞിപ്പാടം വട്ടപായിത്ര ക്ഷേത്ര മൈതാനിയിൽ തുടക്കമായി. അയൽവാസികൾ പരസ്പരം സ്നേഹത്തിലും സൗഹാർദ്ദത്തിലും കഴിയണമെന്ന് കേരളത്തിലെ ഗ്രാമവാസികളോട് ഉറക്കെ വിളിച്ച് പറഞ്ഞ കുറുപ്പ് സാറിന്റെ ആശയങ്ങളാണ് പിന്നീട് സർക്കാർ തലത്തിൽ കേരളത്തിൽ അയൽക്കൂട്ടങ്ങളും കുടുംബശ്രീയുമായി ജന്മം എടുത്തത്.
കുടുംബശ്രീ പ്രസ്ഥാനം പിറവി എടുക്കുന്നതിനു മുൻപ് തന്നെ അയൽക്കൂട്ട പ്രസ്ഥാനത്തിന് രൂപം കൊടുത്ത പ്രമുഖ ഗാന്ധിയനായിരുന്നു കഞ്ഞിപ്പാടത്തെ ദർശനം ഡി പങ്കജാക്ഷ കുറുപ്പ് സാറിന്റെ ഓർമ്മകൾക്ക് നൂറ് വയസിന്റെ തിളക്കത്തിനാണ് തുടക്കമാകുന്നത്. ഇന്നലെ മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും മായിരുന്ന വി എം സുധീരൻ കഞ്ഞിപ്പാടത്തെ കുറുപ്പ് സാറിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തി.
ആലപ്പുഴയിലെ തന്റെ പൊതുജീവിതത്തിനിടയിൽ കുറുപ്പ് സാറിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും വിസ്മരിയ്ക്കുവാൻ കഴിയാത്തതാണെന്ന് വി എം സുധീരൻ പറഞ്ഞു. ആലപ്പുഴ ഡി സി സി പ്രസിഡന്റ് ബി ബാബു പ്രസാദ്, മുൻ ഡി സി സി ജനറൽ സെക്രട്ടറി നാരായണൻ കുട്ടി, വി കെ ബൈജു , പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു എം കബീർ, ഡി സി സി ജനറൽ സെക്രട്ടറി പി സാബു എന്നിവരും വി എം സുധീരനൊടൊപ്പം ഉണ്ടായിരുന്നു.
ജന്മ ശതാബ്ദിയാഘോഷ ങ്ങൾക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ നീർക്കുന്നത്ത് നിന്നും അനേകം പേർ പങ്കെടുത്ത പദയാത്രയോടെയാണ് കഞ്ഞിപ്പാടത്ത് എത്തി ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സമ്മേളനത്തിൽ ഡി പങ്കജാക്ഷ കുറുപ്പ് സാറിന്റെ പേരിൽ ദർശനം കുടുംബം ഏർപ്പെടുത്തിയ പാരസ്പര്യ പുരസ്ക്കാരം കോട്ടയത്തെ എം കുര്യന് എച്ച് സലാം എം എൽ എ സമ്മാനിച്ചു മുൻ എം എൽ എ വി ദിനകരൻ , കമാൽ എം മാക്കിയിൽ , ഡോക്ടർ ബി പത്മകുമാർ , ഡോക്ടർ പി രാധാകൃഷ്ണൻ , ഡോക്ടർ ഗോപാലകൃഷ്ണൻ , ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ , യു.എം കബീർ, ഹംസ കുഴിവേലി എന്നിവർ സംസാരിച്ചു.