വാട്ട്സ് ആപ്പ് പണിമുടക്കി

വാട്ട്സ് ആപ്പ് പണിമുടക്കി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പിന്റെ പ്രവർത്തനം കുറച്ചു സമയത്തേക്ക് നിലച്ചു .ഒരു മണിക്കൂറിലേറെയായി ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ സാധിച്ചില്ല. നാളിതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറാണ് ഇത്.ഏകദേശം രണ്ടരയോടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു. 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സാമൂഹിക മാധ്യമം കൂടിയാണ് വാട്ട്സ് ആപ്പ്