മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും

എ കെ ജി സെന്ററിലാണ് ചടങ്ങ്
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് എ കെ ജി സെന്ററിൽ വെച്ചാണ് വിവാഹം.ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം മാർച്ച് ആറിനായിരുന്നു. രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.