Adsense

വയനാട്;വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമില്ല

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനമില്ല
അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയാരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. മലയോര പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടല്‍/ലോഡ്ജുകളിലും താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വ്യക്തമായ മുന്നറിപ്പ് ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ നല്‍കണം. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഒരുക്കേണ്ടതാണ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ടൂറിസം അധികൃതരും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു