ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷൻ

ഫോട്ടോ ജേണലിസം കോഴ്സ് സ്പോട്ട് അഡ്മിഷൻ

ആലപ്പുഴ: കേരള മീഡിയ അക്കാദമി തിരുവനന്തപുരം ഉപകേന്ദ്രത്തിൽ ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന ഫോട്ടോ ജേണലിസം കോഴ്സില് ഒഴിവുള്ള എതാനും സീറ്റുകളില് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ ദൈര്ഘ്യം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ ഫീസ്-25000 രൂപ. പ്ലസ് ടൂ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ ഓഗസ്റ്റ് ആറിന് മുന്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകുന്നേരം നാലിനും ഇടയിൽ രേഖകൾ സഹിതം അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലം കേന്ദ്രത്തിൽ എത്തണം. ഫോൺ 0471 2726275, 0484 2422275