തിരുവനന്തപുരം : കുറ്റാരോപിതരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന പ്രവണത തെറ്റായ സന്ദേശം. മാധ്യമ പ്രവർത്തകൻ കെ.എം ബഷിറിന്റെ ദുരുഹത നിറഞ്ഞ അപകട മരണത്തിൽ കുറ്റാരോപിതനായി നിൽക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ IAS ന് ഉന്നതസ്ഥാനം നൽകി നിയമിച്ച നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ ആരോപിച്ചു.
മാധ്യമ പ്രവർത്തകരായ പ്രദീപിന്റെയും, കെ.എം ബഷിറിന്റെയും ദുരൂഹമരണത്തിൽ സർക്കാർ എന്ത് നടപടികൾ കൈകൊണ്ടു എന്ന് മാധ്യമ പ്രവർത്തകരെ എങ്കിലും അറിയിക്കാനുള്ള ബാധ്യത ഉണ്ട്. അതിന് പോലും തയ്യാറാകാതെ കുറ്റാരോപിതരെ കൂടുതൽ ഉന്നത സ്ഥാനത്തേക്ക് നിയമിക്കുന്ന മ്ലേച്ചമായ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അസോസിയേഷന്റെ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.
കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്ള, , കണ്ണൻ പന്താവൂർ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന ട്രെഷറർ ബൈജു പെരുവ എന്നിവർ അറിയിച്ചു.