മഹീന്ദ്ര സ്കോർപിയോ എൻ ഉടനെത്തും

മഹീന്ദ്ര സ്കോർപിയോ എൻ ; ലോഞ്ച് 27 ന്

വാഹന വിപണിയിൽ വൻ ചലനമുണ്ടാക്കിയ മഹീന്ദ്ര സ്കോർപിയോ. ഇപ്പോഴിതാ മഹീന്ദ്ര സ്‌കോർപിയോ N-വരുന്നു. മഹീന്ദ്രയുടെ മുൻ 2 പ്രധാന ലോഞ്ചുകളായ ന്യൂ ജെൻ ഥാർ, എക്‌സ്‌യുവി700 എന്നിവയ്‌ക്ക് സമാനമായ രീതിയിലാണ് എസ്‌യുവിയുടെ ഔദ്യോഗിക അനാച്ഛാദനം ജൂൺ 27-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത് ഇതിന് മഹീന്ദ്രയിൽ നിന്നുള്ള ഔദ്യോഗിക ടീസറുകളും അപ്‌ഡേറ്റുകളും പുറത്തു വിട്ടു .

മഹീന്ദ്ര സ്കോർപ്പിയോ എൻ - എഞ്ചിൻ പ്രതീക്ഷിച്ചതുപോലെ, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര സ്കോർപിയോ എൻ വാഗ്ദാനം ചെയ്യും. രണ്ടും ഓട്ടോമാറ്റിക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്‌സിനൊപ്പം നൽകും. ഇതുകൂടാതെ, സ്കോർപിയോ 2022 2WD, 4WD ഡ്രൈവ് സിസ്റ്റങ്ങൾക്കൊപ്പം നൽകുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഇതാദ്യമായാണ് പുതിയ സ്കോർപിയോയുടെ ഡ്രൈവ് സിസ്റ്റം മഹീന്ദ്ര സ്ഥിരീകരിക്കുന്നത്.