തലവടി ചുണ്ടൻ വള്ളം നിർമ്മാണം;
മാലിപ്പുര കാൽനാട്ട് കർമ്മം നടന്നു
എടത്വ: ആർപ്പുവിളികളുടെ ആരവത്തോടെയും വഞ്ചിപ്പാട്ടിനാൽ മുകരിതമായ അന്തരീക്ഷത്തിൽ തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ 'തലവടി ചുണ്ടൻ' നിർമ്മിക്കുന്നതിനുള്ള മാലിപ്പുരയുടെ കാൽനാട്ട് കർമ്മം നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപം നടന്നു.
തലവെടി ചുണ്ടൻ സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ മാലിപ്പുരയുടെ കാൽനാട്ട് കർമ്മം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ. സി.പി.സൈജേഷ് അധ്യക്ഷത വഹിച്ചു.തലവടി ചുണ്ടൻ്റെ ശില്പി കോയിൽമുക്ക് സാബു ആചാരിയെ ട്രഷറാർ പി.ഡി രമേശ് കുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ചേർന്ന് ചടങ്ങിൽ ആദരിച്ചു. മാലിപ്പുര നിർമ്മിക്കുന്നതിന് സ്ഥലം നല്കിയ പുത്തൻവീട്ടിൽ ഡോ.വർഗ്ഗീസ് മാത്യുവിനെ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ ചേർന്ന് ആദരിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ ജോജി ജെ വയലപള്ളി, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ, ബിനോയി തോമസ്, ജെറി മാമ്മൂട് എന്നിവർ പ്രസംഗിച്ചു.
'തലവടി ചുണ്ടൻ ' നിർമ്മിക്കുന്നതിന് ആവശ്യമായ തടികൾ മുറിച്ച് കാലടി തടിമില്ലിൽ എത്തിച്ചു.120-ൽ അധികം വർഷം പഴക്കമുള്ള ആഞ്ഞിലി തടിയാണ് കോട്ടയം ജില്ലയിൽ കുറുവിലങ്ങാട്ട് നിന്നും തലവടി ചുണ്ടൻ നിർമ്മിക്കുന്നതിന് തലവടിയിൽ എത്തിക്കുന്നത്.ആകാശ് ചിറകുഴി, ബിജീഷ് അമ്പ്രയിൽ ലക്ഷംവീട് എന്നിവരുടെ നേതൃത്വത്തിൽ ശ്രമദാനമായി മാലിപ്പുര നിർമ്മിക്കും.ഉൾവശം 130 അടി നീളവും 12 അടി വീതിയും ലഭിക്കത്തക്ക നിലയിലാണ് ജി.ഐ ഷീറ്റ് മേൽക്കൂര യോടു കൂടിയ മാലിപ്പുര നിർമ്മിക്കുന്നത്. ചുണ്ടൻ വള്ളം നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സ്വന്തമായി വസ്തു വാങ്ങി മാലിപ്പുര നിർമ്മിക്കുവാനാണ് വള്ളസമിതിയുടെ ലക്ഷ്യം.
റെഞ്ചിമോൻ തലവടി (പ്രസിഡൻ്റ്) രതീഷ് തലവടി ( വൈസ് പ്രസിഡൻ്റ്) അനുപ് തലവടി ( കൺവീനർ) ജിക്കു തലവടി ,ലിബിൻ തലവടി (കോർഡിനേറ്റേഴ്സ് ) ആയി തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ രൂപികരിച്ചു.


0 Comments